
കുംഭമേളയില്‍ വ്യാജ കൊവിഡ് ടെസ്റ്റ് നടത്തി ഒരുലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവത്തില്‍ സ്വകാര്യ ലാബിനെതിരെ എഫ്ഐആര്‍. ദില്ലി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസ് എന്ന സ്വകാര്യ ഏജന്‍സിയ്ക്കെതിരെയാണ് എഫ്ഐആര്‍. രണ്ട് സ്വകാര്യ ലാബുകള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വച്ച് നടന്ന മഹാകുംഭമേളയ്ക്കിടെ നടത്തിയ കൊവിഡ് ടെസ്റ്റുകളില്‍ വ്യാപകമായി വ്യാജ കൊവിഡ് ടെസ്റ്റ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കൊവിഡ് മഹാമാരിക്കിടെ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപ്പോര്‍ട്ട്
ഇതിന് പിന്നാലെയാണ് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത്. 3.8 കോടി രൂപയുടെ ബില്ലാണ് കൊവിഡ് പരിശോധനയ്ക്കായി ചെലവായതെന്നായിരുന്നു സ്വകാര്യ ഏജന്‍സ് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന് നല്‍കിയ കണക്കില്‍ വിശദമാക്കുന്നത്. ഹിസാറിലെ നാള്‍വ ലാബോട്ടറീസിന്‍റെ പേരിലായിരുന്നു ഈ ബില്ല്. എന്നാല്‍ നാള്‍വ ലാബില്‍ നിന്ന് ആരും കുംഭമേളയില്‍ കൊവിഡ് പരിശോധനയ്ക്ക് പോയിട്ടില്ലെന്നാണ് സ്ഥാപനത്തിന്‍റെ ഉടമ ഡോ. ജെ പി നള്‍വ വിശദമാക്കിയത്.
കുംഭമേളയ്ക്കിടെ സ്വകാര്യ ലാബ് നടത്തിയ കൊവിഡ് പരിശോധന വ്യാജമെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവ്
മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസുമായി ബന്ധമില്ലെന്നും നള്‍വ ലാബ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വകാര്യ ലാബുകള്‍ക്കെതിരെ കേസ് എടുത്തത്. ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് കെ ഝായുടെ പരാതിയിലാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടെ നടക്കുന്ന മഹാകുംഭമേള കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒരുമാസത്തേക്കായി ചുരുക്കിയാണ് നടത്തിയതെങ്കിലും മേളയ്ക്കിടെ കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
'ഇപ്പോഴെന്തായി?', കുംഭമേളയ്ക്ക് അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ ഹൈക്കോടതി
മഹാ കുംഭമേളയ്ക്കിടെ റാന്‍ഡം കൊവിഡ് പരിശോധനയ്ക്കായി ജില്ലാ ആരോഗ്യ വകുപ്പ് 13സ്വകാര്യ ലാബുകളെ നിയോഗിച്ചിരുന്നു. മഹാകുംഭ മേള സംഘാടകര്‍ 9 സ്വകാര്യ ലാബുകളെയും നിയോഗിച്ചിരുന്നു. ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെ നീണ്ട മഹാ കുഭമേളയില്‍ 70ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തുവെന്നാണ് കണക്കുകള്‍
മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം വിശ്വാസികള്‍ക്കും കൊവിഡ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam