ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് ചെന്നിത്തല; കേരളം പൂർണ്ണമായും വിടില്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു

Published : Jun 18, 2021, 01:47 PM ISTUpdated : Jun 18, 2021, 01:51 PM IST
ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് ചെന്നിത്തല; കേരളം പൂർണ്ണമായും വിടില്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു

Synopsis

ചെന്നിത്തലയോട് അനിഷ്ടമില്ലെന്ന് അറിയിച്ച രാഹുൽ ഗാന്ധി പൊതുവികാരത്തിന് അനുസരിച്ച് തീരുമാനം വേണ്ടി വന്നുവെന്ന് വിശദീകരിച്ചു. തോൽവി ഞെട്ടിച്ചെന്നും രാഹുൽ ചെന്നിത്തലയോട് പറഞ്ഞു. 

ദില്ലി: ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചു. എന്നാൽ പൂർണ്ണമായും കേരളം വിടാനാവില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. 

തന്നെ അപമാനിക്കുന്ന രീതി ഉണ്ടായെന്നാണ് ചെന്നിത്തലയുടെ പരാതി. മാറി നിൽക്കാൻ താൻ തയ്യാറായിരുന്നുവെന്നും തോൽവിക്ക് താൻ മാത്രമല്ല ഉത്തരവാദിയെന്നും ചെന്നിത്തല വ്യക്തമാക്കി. കൊവിഡിനു ശേഷമുള്ള സാഹചര്യം തോൽവിക്കു കാരണമായെന്നാണ് വിശദീകരണം. സംഘടന വീഴ്ചകൾക്ക് താൻ കാരണക്കാരനല്ലെന്ന് നിലപാടെടുത്ത ചെന്നിത്തല ഉമ്മൻചാണ്ടിയോടും നീതി കാട്ടിയില്ലെന്ന് പരാതിപ്പെട്ടു.

ചെന്നിത്തലയോട് അനിഷ്ടമില്ലെന്ന് അറിയിച്ച രാഹുൽ ഗാന്ധി പൊതുവികാരത്തിന് അനുസരിച്ച് തീരുമാനം വേണ്ടി വന്നുവെന്ന് വിശദീകരിച്ചു. തോൽവി ഞെട്ടിച്ചെന്നും രാഹുൽ ചെന്നിത്തലയോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്