ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദം; രാഹുൽ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്

Published : Aug 31, 2026, 10:02 AM IST
LoP Rahul Gandhi addresses a press conference

Synopsis

ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെയും കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കാതെ രാഹുൽ ഗാന്ധി സംസാരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്

ഡൽഹി: ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്. വാൽമീകി സമുദായത്തിൽപ്പെട്ടഅമിത് കുമാർ നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299 എസ്.സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനം നൽകിയെന്ന് ആരോപിച്ചാണ് കേസ്. ഖാർഗെയുടെ വേദിയിൽ ശുദ്ധീകരണം നടത്തിയവർക്ക് എതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ഭയപ്പെടുത്തി പിന്മാറ്റാമെന്ന് കരുതേണ്ടെന്ന് നേതാക്കൾ പ്രതികരിച്ചത്. ഉത്തരാഖണ്ഡിലെ ഓരോ പോലീസ് സ്റ്റേഷനിലും പരാതി നല്കി പ്രതിഷേധിക്കാനാണ് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം.

ഓഗസ്റ്റ് 29ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെയും കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കാതെ രാഹുൽ ഗാന്ധി സംസാരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ ചടങ്ങിനെ അയിത്തം ആചരിക്കലായും പട്ടികജാതി വിഭാഗത്തിനെതിരെയുള്ള അതിക്രമമായും രാഹുൽ ഗാന്ധി തെറ്റായി ചിത്രീകരിച്ച് സംസാരിച്ചുവെന്നും, ഇത് വിഭാഗീയതയ്ക്കും ശത്രുതയ്ക്കും കാരണമാകുമെന്നും പരാതിയിൽ ആരോപിക്കുന്നു.സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഹൽദ്വാനി സിറ്റി പോലീസ് സൂപ്രണ്ട് വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ടിവികെ, രൂക്ഷ വിമർശനുമായി കോൺഗ്രസ്, രാഹുലിനെ അംഗീകരിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് കോൺഗ്രസ് മന്ത്രി
'ബാബറിൻ്റെ നാട്ടുകാർ മോദിയെ ആദരിക്കുന്നു; പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാൻ്റെ പരമോന്നത ബഹുമതി ലഭിച്ചതിൽ പരിഹാസവുമായി ഒവൈസി