
ബെംഗളൂരു: ഹിജാബ് (Hijab Row) വിരുദ്ധ പ്രക്ഷോഭകരെ ഹിന്ദു തീവ്രവാദികള്‍ എന്ന് പരാമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ (Rana Ayyub) കേസ്. കര്‍ണാടകയിലെ ധാര്‍വാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു ഐടി സെല്‍ പ്രവര്‍ത്തകന്‍ അശ്വത് എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് ഐപിസി 295 എ പ്രകാരം ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബിബിസിക്ക് (BBC) നല്‍കിയ അഭിമുഖത്തിലാണ് റാണ അയ്യൂബ് വിവാദ പരാമര്‍ശം നടത്തിയത്. കര്‍ണാടകയിലെ ഹിജാബ് വിരുദ്ധ സമരക്കാരെ റാണാ അയ്യൂബ് 'തീവ്രവാദികള്‍' എന്ന് വിളിച്ചതായി അശ്വത് നല്‍കിയ പരാതിയില്‍ പറയുന്നു. 'പെണ്‍കുട്ടികള്‍ വളരെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്തുകൊണ്ടാണ് തീവ്രവാദികളായ യുവ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കാവിക്കൊടി ഉയര്‍ത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്തിനാണ് ആണ്‍കുട്ടികള്‍ കാവി പതാക പിടിക്കുന്നത്. എന്താണ് ഇതിന്റെയൊക്കെ അര്‍ഥം- അഭിമുഖത്തില്‍ റാണ അയ്യൂബ് പറഞ്ഞു. ഫെബ്രുവരി 21 ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മാര്‍ച്ച് നാലിനാണ് ധാര്‍വാഡിലെ വിദ്യാഗിരി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റാണ അയ്യൂബിനെതിരെ അഞ്ച് പരാതികളെങ്കിലും നല്‍കിയിട്ടുണ്ടെന്ന് ഹിന്ദു ഐടി സെല്‍ പറഞ്ഞു. പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന വീഡിയോ അഭിമുഖം 'റാണ അയ്യൂബ്' എന്ന യുട്യൂബ് അക്കൗണ്ടിലാണ് പബ്ലിഷ് അപ്ലോഡ് ചെയ്തത്.
സംഭവത്തില്‍ പ്രതികരണവുമായി റാണ അയ്യൂബ് രംഗത്തെത്തി. ''ഹിജാബ് വിഷയത്തില്‍ വലതുപക്ഷ സംഘടന എനിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതൊന്നും സത്യം പറയുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു. നേരത്തെ മറ്റൊരു പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം അയ്യൂബിന്റെ 1.77 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ പൂട്ടുകയും ചെയ്തു.കണ്ടുകെട്ടിയിരുന്നു.
റിത ബഹുഗുണയുടെ മകന്‍ എസ് പിയില്‍; ബിജെപിക്ക് തിരിച്ചടി
അസംഗഢ് (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ (UP Assembly election) അവസാന ഘട്ട പോളിങ്ങിന് തൊട്ടുമുമ്പ് ബിജെപിക്ക് (BJP) കനത്ത തിരിച്ചടി. ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ (Rita Bahuguna Joshi) മകന്‍ മായങ്ക് ജോഷി (Mayank Joshi) സമാജ് വാദി (Samajwadi Party) പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് (Akhilesh Yadav) അസംഗഢിലെ റാലിക്കിടെ ഇക്കാര്യം വ്യക്തമാക്കിയത്. 'ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി ഇന്ന് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് അഖിലേഷ് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് റിത ബഹുഗുണ ജോഷി നേൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകന് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മകന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2017 ലെ തിരഞ്ഞെടുപ്പില്‍ റിത ബഹുഗുണ ജോഷി ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ത്ഥി അപര്‍ണ യാദവിനെ പരാജയപ്പെടുത്തിയിരുന്നു. ഏഴിനാണ് യുപി തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിങ്. 10നാണ് ഫലപ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam