ദുര്‍ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്നു, മൂന്ന് പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Oct 3, 2022, 9:17 AM IST
Highlights

45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ആൺ കുട്ടിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പത്തുവയസ്സ് കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു

വാരണസി : ദുർ​ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് ​രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അറുപത് പേര്‍ക്കാണ് പൂജക്കിടെയുണ്ടായ അഗ്നി ബാധയിൽ പരിക്കേറ്റത്. ഉത്തര്‍ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പന്തലിൽ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. 

45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ആൺ കുട്ടിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പത്തുവയസ്സ് കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. ഇതോടെ മരണം മൂന്നായതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. 150 ഓളം പേര്‍ ദുര്‍ഗ പൂജയ്ക്കായി സംഭവ സ്ഥലത്തി എത്തിയിരുന്നു. അപകടം നടന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഗൗരംഗ് രതി പറഞ്ഞു.

നവരാത്രി ആഘോഷവും ഐതിഹ്യവും

കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിൽ ആയിട്ടാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായും അടുത്ത മൂന്ന് ദിനങ്ങളിൽ ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിനങ്ങളിൽ സരസ്വതിയായും സങ്കൽപിച്ചാരാധിക്കുന്നു.

നവരാത്രി ദിനങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളായ ശൈല പുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ട മാതാ,സ്കന്ദമാതാ, കാർത്യായനി,കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നീ നവദുർഗ്ഗമാരെ ആരാധിക്കുന്ന രീതിയും നിലനിൽക്കുന്നു. ഒൻപത് രാത്രികൾക്ക് ശേഷം വരുന്ന വിജയ ദശമി ദിനത്തിൽ ആണ് കുഞ്ഞുങ്ങളുടെ നാ വിൽ  ആദ്യമായി  അക്ഷരം കുറിക്കുന്നത്. കാളിദാസന്റെ നാവിൽ ദേവി വിദ്യ കുറിച്ചത് പിൻതുടർന്നാവാം ഈ ആചാരം തുടങ്ങിയത്.

Read More :  'നവരാത്രി ആഘോഷത്തിന് പകരം ഭരണഘടന വായിക്കൂ' എന്ന് പോസ്റ്റ്, പിന്നാലെ പ്രതിഷേധം, അധ്യാപകനെ പുറത്താക്കി

click me!