ഉത്തർപ്രദേശില്‍ പാസഞ്ചർ ട്രെയിനിൽ അഗ്നിബാധ

Published : Nov 16, 2023, 12:39 PM IST
ഉത്തർപ്രദേശില്‍ പാസഞ്ചർ ട്രെയിനിൽ അഗ്നിബാധ

Synopsis

പുലർച്ചെ 2.40ഓടെയാണ് ദില്ലി സഹാരസാ വൈശാലി എക്സ്പ്രസില്‍ അഗ്നിബാധയുണ്ടായത്

ഇട്ടാവ: ഉത്തർപ്രദേശില്‍ പാസഞ്ചർ ട്രെയിനിൽ തീ പിടുത്തം. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. പാസഞ്ചർ ട്രെയിനിന്റെ കോച്ചിലാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഇട്ടാവ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി.

പുലർച്ചെ 2.40ഓടെയാണ് ദില്ലി സഹാരസാ വൈശാലി എക്സ്പ്രസില്‍ അഗ്നിബാധയുണ്ടായത്. ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷന് സമീപത്ത് കൂടി ട്രെയിന്‍ പോകുന്ന സമയത്തായിരുന്നു അപകടം. ട്രെയിനിലെ എസ് 6 കോച്ചിലാണ് അഗ്നിബാധയുണ്ടായത്. തീ ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായാണ് വിവരം. എന്നാല്‍ എങ്ങനെയാണ് അഗ്നിബാധയുണ്ടായത് എന്നതിനേക്കുറിച്ച് ഇനിയും വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ബുധനാഴ്ച വൈകീട്ട് 5.30ന് ന്യൂ ദില്ലി ഭർബാംഗ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനിലും അഗ്നിബാധയുണ്ടായിരുന്നു. മൂന്ന് കോച്ചുകളാണ് അഗ്നിബാധയിൽ മശിച്ചത്. എട്ട് യാത്രക്കാര്‍ക്കും അപകടത്തിൽ പരിക്കേറ്റു. ഈ സംഭവത്തിലും അഗ്നിബാധയുടെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം