
മുബൈ: നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികള്‍. അര്‍ധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിലെ പത്താം നില മുതൽ പന്ത്രണ്ടാം നിലവരെ തീപടര്‍ന്നു. നവി മുബൈയിൽ ടയര്‍ വ്യാപാര സ്ഥാപനം നടത്തുന്ന രാജന്‍റെ മകൾ പൂജയും മരുമകനും കുഞ്ഞുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ 15പേരെ രക്ഷപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam