മുംബൈ എംടിഎൻഎൽ കെട്ടിടത്തില്‍ തീപിടുത്തം; നൂറോളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

By Web TeamFirst Published Jul 22, 2019, 5:07 PM IST
Highlights

കെട്ടിടത്തിന്റെ ടെറസ്സിൽ നൂറോളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഒമ്പത് നിലയുള്ള കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. 

മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന എംടിഎൻഎൽ കെട്ടിടത്തിൽ വൻ തീപിടുത്തം. കെട്ടിടത്തിന്റെ ടെറസ്സിൽ നൂറോളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഒമ്പത് നിലയുള്ള കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

: Fire breaks out at MTNL building in Bandra. pic.twitter.com/tF78VKkeqm

— Mumbai Mirror (@MumbaiMirror)

അഗ്നിശമന സേനയുടെ 14 യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നാല് ഫയർ എഞ്ചിനുകളും 'റോബോ ഫയർ ' റോബോട്ടും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

: The fire is confined on the third and fourth floors of the nine-storeyed building and the entire building is smoke logged. Rescue operations underway. pic.twitter.com/Gk3pEe4wNC

— Mumbai Mirror (@MumbaiMirror)

 

click me!