പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം തീ പിടുത്തം

Published : Dec 30, 2019, 08:03 PM ISTUpdated : Dec 30, 2019, 08:34 PM IST
പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം തീ പിടുത്തം

Synopsis

ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദില്ലി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്കു സമീപം  തീപിടുത്തമുണ്ടായി.  ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. 

ഏഴര മണിയോടെയാണ് പ്രധാനമന്ത്രിയുടെ വസതിയ്ക്കു സമീപം  തീ പിടുത്തമുണ്ടായതായി അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചത്. ലോക് കല്ല്യാണ്‍ മാര്‍ഗിലെ എസ്പിജി റിസപ്ഷന്‍ ഏരിയയിലാണ് തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഒമ്പത് യൂണിറ്റുകള്‍ അവിടേക്ക് പുറപ്പെടുകയായിരുന്നു. എട്ടു മണിക്ക് മുമ്പ് തന്നെ തീയണയ്ക്കാന്‍ കഴിഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ്  തീ പിടുത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫ് മേഖലയിൽ പ്രധാനമന്ത്രി മോദിയുടെ സുപ്രധാന ഇടപെടൽ, ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും സംസാരിച്ചു; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയായി
പണം തട്ടിപ്പിന് കെസി വേണുഗോപാലിനെ മറയാക്കി, തട്ടിയത് കോടികൾ, പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി