സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരുക്ക്

Published : Dec 19, 2024, 08:28 PM IST
സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരുക്ക്

Synopsis

സേലത്ത് താപവൈദ്യുത നിലയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു, അഞ്ച് പേ‍ർക്ക് പരുക്കേറ്റു

സേലം: തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിൻ്റെ കാരണം പറയാനാകൂവെന്ന് തമിഴ്‌നാട് വൈദ്യുത ബോർഡ് പ്രതിനിധികൾ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു