ഹരിയാനയിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; അഞ്ച് മരണം

Published : Feb 13, 2021, 08:44 AM ISTUpdated : Feb 13, 2021, 08:45 AM IST
ഹരിയാനയിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; അഞ്ച് മരണം

Synopsis

പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ 5 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.   

ചണ്ഡി​ഗഡ്: ഹരിയാനയിലെ റോത്തക്കിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ് ഉണ്ടായി. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ 5 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ  രണ്ടര വയസുള്ള മകനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.  മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരീശീലകൻ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വെടിവച്ചത് ഇയാളും സംഘവുമാണെന്നാണ് പ്രാഥമിക നിഗമനം .


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാനേഷിന്‍റെ രാജിക്കായി 'ഇന്ത്യ' സഖ്യം ഒന്നിച്ചിറങ്ങുന്നു, രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം അലയടിച്ചുയരും
കേരളമാകെ ആഞ്ഞടിച്ച് തൂഫാൻ തരംഗം; ഇതുവരെ അറസ്റ്റിലായത് 12963 പേര്‍, കേസുകളുടെ എണ്ണം 12013 ആയി