Latest Videos

ഉത്തരാഖണ്ഡ് പ്രളയം: രക്ഷാപ്രവർത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കി ഐടിബിപി

By Web TeamFirst Published Feb 13, 2021, 8:21 AM IST
Highlights

രക്ഷാപ്രവർത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കിയെന്ന് ഐടിബിപി അറിയിച്ചു. ഇതിലൂടെ ക്യാമറ ഇറക്കാൻ ശ്രമം നടക്കുകയാണ്. കുഴിയുടെ വിസ്തീർണ്ണം കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. 

ദില്ലി: മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കിയെന്ന് ഐടിബിപി അറിയിച്ചു. ഇതിലൂടെ ക്യാമറ ഇറക്കാൻ ശ്രമം നടക്കുകയാണ്. കുഴിയുടെ വിസ്തീർണ്ണം കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. അതിനിടെ, തുരങ്കത്തിൽ കുടുങ്ങിയ 34 പേരുടെ ബന്ധുക്കൾ എൻടിപിസി അധികൃതർക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. 

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തപോവൻ തുരങ്കത്തിലെ രക്ഷാപ്രവർത്തനം കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു.  നദി തീരത്ത് നിന്ന് ആളുകളെയും രക്ഷാപ്രവർത്തനത്തിനെത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും മാറ്റിയിരുന്നു. മിന്നൽ പ്രളയത്തിൽ കാണാതായ 170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമേ തിരിച്ചറിയാനായുള്ളു. മൃതദേഹം തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും.

അണക്കെട്ടില്‍ ആരൊക്കെ ജോലി ചെയ്തിരുന്നുവെന്ന വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലവും ദുരന്തത്തില്‍ ഒലിച്ചു പോയിരുന്നു. എങ്കിലും യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ ജോലിക്കാരാണ് ഇവിടെ ഉണ്ടായിരുന്നതില്‍ ഏറെയും എന്നാണ് അധികൃതർ പറയുന്നത്. 

click me!