അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; സംഭവം മോഷ്ടാക്കളെ പിടിക്കാൻ പോയപ്പോള്‍, 2 പേര്‍ പിടിയില്‍

Published : Feb 21, 2024, 09:59 AM ISTUpdated : Feb 21, 2024, 01:07 PM IST
അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; സംഭവം മോഷ്ടാക്കളെ പിടിക്കാൻ പോയപ്പോള്‍, 2 പേര്‍ പിടിയില്‍

Synopsis

സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. 

രാജസ്ഥാൻ: കവർച്ച കേസ് പ്രതികളെ തേടി അജ്മീറിൽ എത്തിയ കേരള പോലീസ് സംഘത്തിനു നേരെ ആക്രമികളുടെ വെടിവയ്പ്പ്. ആലുവയിലെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതികളെ തേടിയാണ് പോലീസ് അജ്മീറിൽ എത്തിയത്. വെടിവയ്പ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പോലീസ് സംഘം അക്രമികളിൽ രണ്ടു പേരെ പിടികൂടി.

ആലുവയിലും പരിസരത്തും വീടുകൾ കുത്തി തുറന്ന് കവർച്ച നടത്തി നാടുവിട്ട പ്രതികളെ തേടിയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഞ്ചംഗ സംഘം ആദ്യം മധ്യപ്രദേശിലും പിന്നീട് അജ്മീറിലുമെത്തിയത്. അജ്മീര്‍ പൊലീസിന്‍റെ സഹായത്തെടെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി. ഇന്നലെ അര്‍ധരാത്രി 12.30ഓടെ ഇരുവരെയും കമാനി ഗേറ്റ് പരിസരത്ത് നിന്ന്പിടികൂടി.  പിന്നീടായിരുന്നു കണ്ണൂർ സ്ക്വാഡ് സിനിമക്ക് സമാനമായ ഭയപ്പെടുത്തുന്ന രംഗങ്ങൾ 

പ്രതികളാദ്യം പൊലീസില്‍ നിന്ന് കുതറിയോടി. പിന്നാലെ പൊലീസും. അതിനിടെയാണ് പ്രതികളിലൊരാള്‍ കയ്യിലുള്ള തോക്കുപയോഗിച്ച് പൊലീസിനുനേര്‍ക്ക് വെടിയുതിര്‍ത്തത്. ധൈര്യം സംഭരിച്ച പൊലീസുകാര്‍ പ്രതികളെ ഒടുവില്‍ സാഹസികമായി കീഴടക്കി. അജ്മീര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു.  പൊലീസ് സംഘം പ്രതികളുമായി വൈകാതെ കൊച്ചിയിലെത്തും. ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികള്‍  കവര്‍ച്ച തുടരാനാണ് അജ്മീറിലും തമ്പടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി അന്വേഷിച്ചാരും വരില്ലെന്ന് കരുതി ജീവിച്ചു, 45 വർഷത്തിന് ശേഷം ആളെ തേടി പൊലീസെത്തി; 100 രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസിൽ പിടിയിൽ
റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും