മൂന്ന് സേനകളും ഒരു കുടക്കീഴില്‍; രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് പ്രഖ്യാപനം ഓഗസ്റ്റില്‍

Published : Jul 12, 2023, 10:39 AM IST
മൂന്ന് സേനകളും ഒരു കുടക്കീഴില്‍; രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് പ്രഖ്യാപനം ഓഗസ്റ്റില്‍

Synopsis

രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ ജയ്‍പൂര്‍ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിനെ ആദ്യ തീയറ്റര്‍ കമാന്‍ഡായി പ്രഖ്യാപിക്കും. പോരായ്‍മകള്‍ കണ്ടെത്തി പരിഹരിക്കാനും വെല്ലുവിളികള്‍ നേരിടാനും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും പരീക്ഷാണാടിസ്ഥാനത്തില്‍ ഈ കമാന്‍ഡ് പ്രവര്‍ത്തിച്ചു തുടങ്ങും.


ഇന്ത്യന്‍ സായുധ സേനകളുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് (ഐ.ടി.സി) പ്രഖ്യാപനം ഈ ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്നേക്കും. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. സേനാ വിഭാഗങ്ങള്‍ക്കിടയിലെ ഏകോപനത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും ഈ പുതിയ നീക്കം സഹായകമാവുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് സംബന്ധിച്ച പ്രഖ്യാപനം രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ആദ്യ ഘട്ടത്തില്‍ ജയ്‍പൂര്‍ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിനെ ആയിരിക്കും ആദ്യ തീയറ്റര്‍ കമാന്‍ഡായി പ്രഖ്യാപിക്കുന്നത്.  പോരായ്‍മകള്‍ കണ്ടെത്തി പരിഹരിക്കാനും വെല്ലുവിളികള്‍ നേരിടാനും അതിനനുസരിച്ച് ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും പരീക്ഷാണാടിസ്ഥാനത്തില്‍ ഈ കമാന്‍ഡ് പ്രവര്‍ത്തിച്ചു തുടങ്ങും.

സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന് ശേഷം ലക്നൗ ആസ്ഥാനമായി നോര്‍ത്തണ്‍ തീയറ്റര്‍ കമാന്‍ഡും അതിന് ശേഷം കര്‍ണാടകയിലെ കാര്‍വാര്‍ ആസ്ഥാനമായി മാരിടൈം തീയറ്റര്‍ കമാന്‍ഡും നിലവില്‍ വരും. സമുദ്ര അതിര്‍ത്തി സുരക്ഷ ഈ കമാന്‍ഡിന് കീഴിലായിരിക്കും.

'ഒരൊറ്റ അതിര്‍ത്തി, ഒരൊറ്റ സേന' എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം സംയുക്ത കമാന്‍ഡുകള്‍ രൂപീകരിക്കുന്നതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു. തന്ത്രപ്രധാനമോ സുരക്ഷാ പ്രാധാന്യമോ ഉള്ള ഒരു പ്രത്യക മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കര - നാവിക - വ്യോമ സേനകള്‍ ഈ  കമാന്‍ഡുകളില്‍ സംയുക്തമായി ഒരൊറ്റ കമാന്‍ഡര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകത.  വെസ്റ്റേണ്‍ തീയറ്റര്‍ കമാന്‍ഡിന് പാകിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലയുടെ സുരക്ഷാ, പ്രതിരോധ ഉത്തരവാദിത്തങ്ങളായിരിക്കും നല്‍കുക. ലക്നൗ ആസ്ഥാനമായുള്ള വടക്കന്‍ തീയറ്റര്‍ കമാന്‍ഡ് ചൈനയുമായുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിക്കും. നിലവില്‍ ഇത് കരസേനയുടെ സെന്‍ട്രല്‍ കമാന്‍ഡിലാണ്.

ഇപ്പോഴത്തെ പദ്ധതി അനുസരിച്ച് പുതിയ തസ്‍തികകളോ റാങ്കുകളോ ഇതിനായി സൃഷ്ടിക്കില്ല. സേനകളുടെ നിലവിലുള്ള കമാന്‍ഡ് ഘടനകളില്‍ നിന്ന് തന്നെയായിരിക്കും ഇന്റഗ്രേറ്റഡ് കമാന്‍ഡുകളിലേക്ക് ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെടുക. നിലവില്‍ കരസേനയ്ക്ക് രാജ്യത്ത് 17 കമാന്‍ഡുകളും വ്യോമ സേനയ്ക്ക് ഏഴ് കമാന്‍ഡുകളും നാവിക സേനയ്ക്ക് മൂന്ന് കമാന്‍ഡുകളുമാണുള്ളത്.

Read also: "സിങ്കം സിംഗിളായി വരും.." ഭീകര ശത്രുക്കളുടെ കഥ കഴിക്കാൻ ഇന്ത്യൻ സൈന്യത്തില്‍ ചേര്‍ന്ന് ഈ മഹീന്ദ്ര ഭീമൻ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV
Read more Articles on
click me!

Recommended Stories

10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച
ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും