
ചെന്നൈ : ചെന്നൈ താംബരത്തിന് സമീപം മൂവരസമ്പേട്ടിൽ അഞ്ചുപേർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ഇവിടത്തെ ധർമരാജ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിനിടെയാണ് സംഭവം. ഉത്സവത്തിന്‍റെ ഭാഗമായ പല്ലക്കെഴുന്നള്ളിപ്പിന് ശേഷം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇത്. ഈ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങാണിത്. ഇതിനിടെ ആഴമുള്ള ഭാഗത്ത് രണ്ടുപേർ മുങ്ങിത്താണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുമൂന്നു പേർ കൂടി അപകടത്തിൽപ്പെടുകയായിരുന്നു. നങ്കനല്ലൂർ സ്വദേശികളായ രാഘവൻ, സൂര്യ, ഭവനേഷ്, കീഴ്ക്കട്ടളൈ സ്വദേശി യോഗേശ്വരൻ, പഴവന്താങ്കൽ സ്വദേശി രാഘവൻ എന്നിവരാണ് മരിച്ചത്. എല്ലാവരും 22 വയസിൽ താഴെയുള്ള ചെറുപ്പക്കാരാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Read More : ഷാറൂഖ് സെയ്ഫി മാലൂർക്കുന്ന് പൊലീസ് ക്യാമ്പിൽ, വിശദമായി ചോദ്യം ചെയ്യും