ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. എഡിജിപി എം ആർ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തി.

കോഴിക്കോട് : കേരളത്തിലെത്തിച്ച എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലാണ് ഇയാളെ ചോദ്യം ചെയ്യുക. ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. എഡിജിപി എം ആർ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. ഷാറൂഖിനെ കൊണ്ടുവരുമ്പോൾ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. 

ഷാറൂഖ് സെയ്ഫിയുമായി രത്നഗിരിയിൽ നിന്ന് തിരിച്ച പൊലീസ് സംഘം പുലർച്ചെ 1.05ന് അതിർത്തിയായ തലപ്പാടി പിന്നിട്ടു. പ്രതിയുമായി കേരളത്തിൽ എത്തിയശേഷം സംഭവിച്ച കാര്യങ്ങൾ അതിനാടകീയമായിരുന്നു. പലർച്ചെ 3.35ന് കണ്ണൂർ മേലൂരിന് സമീപം എത്തിയപ്പോൾ ടയർ പഞ്ചറായി. 4.40 ന് പ്രതിയെ മറ്റൊരുവാഹനത്തിലേക്ക് മാറ്റികയറ്റി. 4.40 ന് പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. 6.10 ന് മാലൂർക്കുന്ന് പൊലീസ് ക്യാന്പിലെത്തിച്ചു. 

Read More : ട്രെയിനിൽ അക്രമം നടത്തിയത് എന്തിന്? തന്റെ കുബുദ്ധി കൊണ്ടെന്ന് ഷാറൂഖ്; പ്രാഥമിക മൊഴി പുറത്ത്