കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച് കിണറിൽ കുടുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ 5 പേർ

Published : Apr 10, 2024, 12:11 PM IST
കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച് കിണറിൽ കുടുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ 5 പേർ

Synopsis

ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത്

നാസിക്: ഉപേക്ഷിച്ച കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലാണ് സംഭവം. വകാഡി ഗ്രാമത്തിലാണ് സംഭവം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത്

കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ കുടുംബത്തിലെ മറ്റാളുകൾ ഒന്നിന് പിറകേ ഒന്നായി ഇറങ്ങി കിണറിൽ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലത്തെത്തിയ നാട്ടുകാർ ഒരാളെ പുറത്ത് എത്തിച്ചിരുന്നു. ഇയാളെ മാത്രമാണ് കിണറിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്.

ചൊവ്വാഴ്ച അഞ്ച് മണിയോടെയാണ് പൂച്ച കിണറിൽ വീണത്. ബുധനാഴ്ച പുലർച്ചെ വരെ ശ്രമിച്ചാണ് കിണറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. വലിയ സക്ഷൻ പമ്പുകൾ ഉപയോഗിച്ച് കിണറിൽ നിന്ന് സ്ലറി നീക്കം ചെയ്ത ശേഷമാണ് കിണറ്റിലിറങ്ങി മരിച്ചവരുടെ മൃതദേഹം പുറത്തെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം