Ajay Mishra : ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് അജയ് മിശ്രയുടെ പരാതി; അഞ്ചുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Dec 24, 2021, 10:39 PM IST
Highlights

ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അജയ് മിശ്രയ്ക്ക് കുരുക്കാവുന്ന വീഡിയോകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
 

ദില്ലി: ലഖിംപൂര്‍ ഖേരിയിലെ അക്രമ സംഭവങ്ങളുടെ (Lakhimpur Kheri Incident) വീഡിയോകള്‍ കാണിച്ച് തന്നെ ബ്ലാക്ക്മെയില്‍ (Black mail) ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവുമായി  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര (Ajay Mishra). സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അജയ് മിശ്രയ്ക്ക് കുരുക്കാവുന്ന വീഡിയോകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തുന്ന ഫോണ്‍കോളുകള്‍ ലഭിച്ചതായി അജയ് മിശ്രയുടെ പിഎ  നല്‍കിയ പരാതിയില്‍ പറയുന്നു. .

നാലുപേരെ നോയിഡയില്‍ നിന്നും ഒരാളെ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയതെന്ന് ദില്ലി പൊലീസ് അറിയിച്ചു. രണ്ടരക്കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കബീര്‍ കുമാര്‍, അമിത് ശര്‍മ, അമിത് കുമാര്‍, അശ്വിനി കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളും മറ്റുള്ളവര്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുമാണ്. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടാണ് പ്രതികള്‍ ബ്ലാക്ക് മെയില്‍ നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

click me!