യുവാക്കൾ സഞ്ചരിച്ച കാർ ട്രക്കിന് പിന്നിൽ ഇടിച്ചുകയറി അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു, ദാരുണസംഭവം മധ്യപ്രദേശിൽ

Published : Jul 07, 2026, 12:56 PM IST
car accident madhyaopradesh

Synopsis

കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ സത്ന ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ദേശീയപാത മുപ്പതിലുണ്ടായ കാർ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൈഹാർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച കാർ മുന്നിൽ പോവുകയായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചുകയറിയാണ് അപകടം. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ സത്ന ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം; എബിവിപി-എൻ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി
ഐ ഫോണിന്‍റെ ഇഎംഐയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ദുരന്തം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു