മഹാരാഷ്ട്രയിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ്, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 230 ആയി

By Web TeamFirst Published Mar 31, 2020, 10:38 AM IST
Highlights

സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  230 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  230 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. കൊവിഡ് ഭീതിയിൽ കഴിയുന്ന മഹാരാഷ്ട്രയ്ക്ക് പി ചിദംബരം എംപി കഴിഞ്ഞ ദിവസം ഒരു  കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ചിദംബരത്തിന്റെ സംഭാവന. ആരോഗ്യമന്ത്രാലം പുറത്ത് വിട്ട കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 1251 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32 പേർ രോഗം ബാധിച്ച് മരിച്ചു. 102 പേർക്ക് രോഗം ഭേദമായി. 

ജുമാ, കല്ല്യാണം, മരണാനന്തര ചടങ്ങ് മുതൽ പിടിഎ യോഗം വരെ; പോത്തന്‍കോട്ടെ കൊവിഡ് രോഗി പോയ വഴി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


 

click me!