Latest Videos

ഫ്രാൻസിൽ നിന്ന് അഞ്ച് റാഫാൽ യുദ്ധ വിമാനങ്ങൾ കൂടി ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

By Web TeamFirst Published Jul 27, 2020, 7:18 AM IST
Highlights

ആകെ 36 പൈലറ്റുമാർക്കാണ് റാഫാൽ യുദ്ധവിമാനം പറത്താനായി പരിശീലനം നൽകുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകൾക്കൊടുവില്‍ 2016 സെപ്​തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍  കരാറായത്

ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ റാഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ന് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ബുധനാഴ്‌ച വിമാനങ്ങൾ ഇന്ത്യയിൽ എത്തും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ എത്തുന്ന വിമാനങ്ങൾ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ അബുദാബിയിലെ ഫ്രഞ്ച് എയർ ബേസിൽ വിമാനം ഇറങ്ങും. തുടർന്നാകും ഇന്ത്യയിലേക്കുള്ള യാത്ര. വിമാനങ്ങൾ പറത്താനായി വ്യോമസേനയുടെ പന്ത്രണ്ട് പൈലറ്റുമാർ പരിശീലനം നേടിക്കഴിഞ്ഞു.

ആകെ 36 പൈലറ്റുമാർക്കാണ് റാഫാൽ യുദ്ധവിമാനം പറത്താനായി പരിശീലനം നൽകുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകൾക്കൊടുവില്‍ 2016 സെപ്​തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍  കരാറായത്. അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയർ ടു സർഫസ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ്. മേയ് മാസം അവസാനത്തോടെ രാജ്യത്ത് എത്തേണ്ടിയിരുന്ന യുദ്ധ വിമാനങ്ങൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വൈകിയത്.

click me!