'വിമാനം വൈകി, ബാഗ് നഷ്ടപ്പെട്ടു'; സ്പൈസ് ജെറ്റിനെതിരെ ബിജെപി നേതാവ് ഷൈന

By Web TeamFirst Published Nov 6, 2019, 9:00 PM IST
Highlights

''സ്റ്റാഫില്ല, മറുപടിയില്ല, ഉത്തരവാദിത്വമില്ല. ശബ്ദമുയര്‍ത്തുമ്പോള്‍ ഉപഭോക്താക്കളെ പരിഹസിക്കരുത്! സ്പൈസ് ജെറ്റ്, മറുപടി പ്രതീക്ഷിക്കുന്നു''

മുംബൈ: സ്പൈസ് ജെറ്റില്‍ യാത്ര ചെയ്യുന്നതിനിടെ ബാഗ് നഷ്ടമായെന്ന് ബിജെപി നേതാവ് ഷൈന എന്‍ സി. രണ്ട് മണിക്കൂറാണ് വിമാനം വൈകിയത്. ലഗേജിനായി കാത്തിരുന്നത് ഒരു മണിക്കൂറിലേറെ, അവസാനം ലഗേജ് വന്നപ്പോള്‍ ഒരു ബാഗ് കാണാനില്ല. സ്പൈസ് ജെറ്റിനെതിരെ ട്വിറ്ററിലൂടെ ഷൈന പരാതി നല്‍കി. ബാഗ് നഷ്ടപ്പെട്ടതില്‍ വിമാനക്കമ്പനി അധികൃതര്‍ ഇതുവരെയും വിശദീകരണം നല്‍കിയിട്ടില്ലെന്നും ഷൈന പറഞ്ഞു. 

'' ആദ്യം നിങ്ങളുടെ വിമാനം 2 മണിക്കൂറിലേറെ വൈകി. ലഗേജ് എത്താന്‍ ഒരു മണിക്കൂര്‍ എടുത്തു. പക്ഷേ ഒരു ബാഗ് നഷ്ടപ്പെട്ടു. ഇതെല്ലാം സ്പൈസ് ജെറ്റിന് സംഭവിച്ചു. സ്റ്റാഫില്ല, മറുപടിയില്ല, ഉത്തരവാദിത്വമില്ല. ശബ്ദമുയര്‍ത്തുമ്പോള്‍ ഉപഭോക്താക്കളെ പരിഹസിക്കരുത്! സ്പൈസ് ജെറ്റ്, മറുപടി പ്രതീക്ഷിക്കുന്നു'' - ഷൈന ട്വീറ്റ് ചെയ്തു. 

ഷൈനയ്ക്കുണ്ടായ ദുരനുഭവത്തില്‍ മാപ്പുചോദിച്ച് വിമാനക്കമ്പനി രംഗത്തെത്തി. ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സ്പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു. 2016 ല്‍ ത്രിപുരയിലെ അഗര്‍ത്തല സ്വദേശിയുടെ ലഗേജ് സ്പൈസ് ജെറ്റില്‍ യാത്രചെയ്യുന്നതിനിടെ നഷ്ടമായിരുന്നു. സംഭവം കേസായതോടെ 60000 രൂപയാണ് നഷ്ടപരിഹാരമായി ഉപഭോക്താവിന് നല്‍കാന്‍ സുപ്രീംകോടതി സ്പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടത്.

click me!