
ദില്ലി: മൂടൽ മഞ്ഞിൽ വിമാനങ്ങൾ വ്യാപകമായി വൈകുന്ന സംഭവത്തിൽ യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ ഡി ജി സി എയുടെ ഇടപെടൽ. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് എസ് ഒ പി പുറത്തിറക്കി. യാത്രക്കാർക്ക് കൃത്യമായി വിവരങ്ങൾ അറിയിക്കണമെന്നതാണ് ഡി ജി സി എ നിർദേശം. മാർഗ നിർദേശങ്ങൾ പുറത്തിറക്കുമെന്ന് നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി ജി സി എ, എസ് ഒ പി പുറത്തിറക്കിയത്. വിമാനം വൈകിയാൽ യാത്രക്കാർക്ക് കൃത്യമായ സൗകര്യങ്ങൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കെ-ഫോണിൽ അഴിമതിയുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് താൻ പറയില്ല: വിഡി സതീശൻ
അതേസമയം കനത്ത മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ഇതുവരെ വൈകിയത് 150 വിമാന സർവീസുകളാണ്. വിമാനങ്ങൾ വൈകിയതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. സംഭവത്തെ തുടർന്ന് ദില്ലി വിമാനത്താവള അധികൃതർ യാത്രക്കാർക്ക് ഫോഗ് അലർട്ട് നൽകി. വിമാനങ്ങൾ വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർ സമയം അറിയാനായി വിമാന കമ്പനി അധികൃതരെ ബന്ധപ്പെടണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതുവരെ 18 തീവണ്ടികളും വൈകിയിട്ടുണ്ട്.
അതിനിടെ ദില്ലിയിലെ കനത്ത മൂടൽ മഞ്ഞുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത കനത്ത മൂടൽമഞ്ഞ് മൂലം യു പി യമുന എക്സ്പ്രസ് വേയിൽ ബസുകൾ കൂട്ടിയിടിച്ച് 40 യാത്രക്കാർക്ക് പരിക്കേറ്റു എന്നതാണ്. പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. ധോൽപൂരിൽനിന്നും നോയിഡയിലേക്ക് വരികയായിരുന്ന ബസാണ് മൂടൽമഞ്ഞ് കാരണം അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, ദില്ലിയിൽ മൂടൽ മഞ്ഞിന് ഇന്ന് അല്പം ശമനമുള്ളതായാണ് റിപ്പോർട്ട്. കാഴ്ചാ പരിധി പലയിടങ്ങളിലായി 50 മുതൽ 200 മീറ്റർ വരെയാണ്. ദില്ലി, പഞ്ചാബ്, യു പി, ബീഹാർ, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലും മൂടൽ മഞ്ഞുണ്ട്. ദില്ലിയിൽ ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 7.2 ഡിഗ്രി സെൽഷ്യസാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam