
ദില്ലി: ദില്ലിയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് കുറഞ്ഞ താപനില. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 6.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. തണുത്ത കാറ്റും നേരിയ തോതിലുള്ള മഞ്ഞും പുലർച്ചെ അനുഭവപെട്ടു. തിങ്കളാഴ്ച 7.8 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജനുവരി 28 മുതൽ അടുത്ത നാല് ദിവസത്തേക്ക് മൂടിക്കെട്ടിയ മഞ്ഞുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറഞ്ഞത് 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായും അധികൃതർ പറഞ്ഞു.
ദില്ലിയിൽ ഫെബ്രുവരി 1ന് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വ്യാഴാഴ്‌ചയോടെ ദില്ലിയിലെ താപനില 11 ആയി കുറഞ്ഞിരുന്നു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മൂടൽമഞ്ഞുണ്ടാകും. ഉത്തർ പ്രദേശിലെ വിവിധ സ്ഥലങ്ങളിൽ ജനുവരി 30 വരെ മൂടൽ മഞ്ഞുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷയിലെ ഭുവനേശ്വറിൽ ചൊവ്വാഴ്ച പുലർച്ചെ ആളുകൾക്ക് കാണാൻ കഴിയാത്ത വിധത്തിൽ മൂടൽമഞ്ഞുണ്ടായി.
അതേസമയം ദില്ലിയിൽ ശനിയാഴ്ച രേഖപ്പെടുത്തിയ വായുഗുണനിലവാരം മിതമായ പട്ടികയിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രകാരം വായുനിലവാര സൂചിക നിലവിൽ 262 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൂജ്യം മുതൽ 50 വരെ നല്ലത്, 51-100 തൃപ്തികരം, 101 - 200 മിതമായതും, 201 - 300 മോശം, 301-400 വളരെ മോശം, 401- 500 രൂക്ഷം എന്നിങ്ങനെയാണ് വായു നിലവാര സൂചികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam