നാടന്‍പാട്ട് ഗായികയെ കൊന്ന സംഭവം; ജീവിതപങ്കാളി അടക്കം ആറ് പേര്‍ പിടിയില്‍

By Web TeamFirst Published Oct 7, 2019, 1:40 PM IST
Highlights

 ഭാട്ടിയുടെ സ്വത്തുക്കള്‍ സുഷ്മയുടെയും കുഞ്ഞിന്‍റെയും പേരിലേക്ക് മാറ്റണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇത് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായി...

ദില്ലി: നാടന്‍പാട്ടുകലാകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ജീവിത പങ്കാളിയെയും മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് നാടന്‍ പാട്ട് കലാകാരി  സുഷ്മ നെക്‍പൂര്‍ വെടിയേറ്റ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവം. രണ്ടുപേര്‍ ചേര്‍ന്നാണ് സുഷ്മയെ  വീട്ടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ രണ്ടുപേരെ ഞായറാഴ്ച പൊലീസ് പിടികൂടിയതോടെയാണ് സുഷ്മയുടെ മരണത്തിന്‍റെ ചുരുളിയുന്നത്. 

സുഷ്മയുടെ ജീവിതപങ്കാളി ഗജേന്ദ്ര ഭാട്ടിയില്‍ നിന്നാണ് തങ്ങള്‍ക്ക് കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ ലഭിച്ചതെന്ന് പിടിയിലായ മുകേഷും സന്ദീപും പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഗജേന്ദ്ര ഭാട്ടിയെയും ഡ്രൈവറെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ഡ്രൈവറായ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസാന, അജബ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2018 ഫെബ്രുവരിയില്‍ ഭാട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 

ഇരുവരും തമ്മില്‍ എന്നും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഭാട്ടിയുടെ സ്വത്തുക്കള്‍ സുഷ്മയുടെയും കുഞ്ഞിന്‍റെയും പേരിലേക്ക് മാറ്റണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇത് പിന്നീട് ഇരുവരുടെയും ബന്ധത്തെ ബാധിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം നടന്ന് ആറ് ദിവസത്തിനുള്ളില്‍ കേസില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയ പൊലീസ് സംഘത്തിന് 25000 രൂപയുടെ പാരിതോഷികം ജില്ലാ പൊലീസ് മേധാവി പ്രഖ്യാപിച്ചു. 

click me!