
ലഖ്നൗ: 2025-ലെ മഹാകുംഭമേളയോടനുബന്ധിച്ച് നടക്കുന്ന ഒരു ജില്ല ഒരു ഉൽപ്പന്നം പ്രദർശനത്തിൽ കാൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പെഡൽ ധാന്യമിൽ ശ്രദ്ധനേടി. ഗാസിയാബാദ് എഞ്ചിനീയറിംഗ് കമ്പനിയാണ് മിൽ വികസിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഫിറ്റ്നസിനായി വർക്ക്ഔട്ട് ചെയ്യുന്നതോടൊപ്പം ധാന്യവും പൊടിക്കാം എന്നതാണ് പ്രത്യേകത. നിരവധിപ്പേരാണ് യന്ത്രം പരീക്ഷിക്കാനെത്തിയത്. 20 മിനിറ്റിനുള്ളിൽ ഒരു കിലോ ധാന്യം പൊടിയാക്കാം.
ജിമ്മിനും യോഗയ്ക്കും സമയമില്ലാത്തവർക്കായി മെഷീൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സ്ത്രീകൾക്ക് ഇത് വീട്ടിൽ എളുപ്പത്തിൽ ഉപയോഗിക്കാമെന്നും കമ്പനി പ്രതിനിധി പറഞ്ഞു. സൈക്കിളിനോട് സാമ്യമുള്ള, കാലിൽ പ്രവർത്തിക്കുന്ന ഈ യന്ത്രം ഇലക്ട്രിക് ഫ്ലോർ മില്ലുകൾക്ക് പകരം ഒരു പരിസ്ഥിതി സൗഹൃദ ബദലാണെന്നും നിർമാതാക്കൾ പറയുന്നു. പ്രദർശനത്തിൽ യന്ത്രം ചർച്ചാവിഷയമായി. നിരവധി തീർഥാടകർ പരീക്ഷിക്കാൻ എത്തിയത്. വീടുകളിൽ സ്ഥാപിക്കാൻ പദ്ധതിയിടുകയും ചെയ്തു.