
അഞ്ചുവയസ്സുകാരനായ സഹോദരനെ അടിച്ചതില്‍ മനം നൊന്ത് പത്തുവയസ്സുകാരി ആത്മഹത്യ ചെയ്തു. ആഗ്രയിലെ ഫത്തേഹാബാദിലെ പ്രതാപ് പുര ഗ്രാമത്തിലാണ് സംഭവം. മുതിര്‍ന്ന സഹോദരിക്കും ഇളയ രണ്ട് സഹോദരങ്ങള്ക്കും ഒപ്പമായിരുന്നു പത്ത് വയസ്സുകാരി കഴിഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ പിതാവിനെ കാണാതായിരുന്നു. അടുത്തിടെയാണ് കുട്ടികളുടെ അമ്മ മരിച്ചത്.
'മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ'; അമ്മയും ഒന്നര വയസുകാരിയും മരിച്ച നിലയിൽ
മൂത്ത പെണ്‍കുട്ടി ഒരു തുണിക്കടയില്‍ ജോലി ചെയ്തായിരുന്നു ഇവരുടെ ഉപജീവനം നടന്നിരുന്നത്. തര്‍ക്കത്തിനിടയില്‍ പത്തുവയസ്സുകാരി അഞ്ചുവയസ്സുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. താന്‍ ഏറെ സ്നേഹിച്ചിരുന്ന സഹോദരനെ അടിക്കേണ്ടി വന്നതിലെ വിഷമം സഹിക്കാനാവാതെ പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് അയല്‍വാസി സംഭവത്തേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സഹോദരനുമായി കലഹിച്ചതില്‍ മുതിര്‍ന്ന സഹോദരി വഴക്കുപറയുമോയെന്ന ഭയമാകാം ആത്മഹത്യയ്ക്ക് കാരണമായതാവാമെന്നാണ് സംഭവത്തേക്കുറിച്ച് മനോരോഗ വിദഗ്ധനായ ഡോ കെ സി ഗുര്‍നാമി പറയുന്നത്.
ചിരിച്ച് കൊണ്ട് വീഡിയോ എടുത്തു, തൊട്ട് പിന്നാലെ നദിയിൽ ചാടി മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam