ആദ്യമായി നേരിട്ടൊരു സമരമേഖലയിലേക്ക് വിജയ്, 13 ഗ്രാമങ്ങളിലെ 4570 ഏക്കർ വിഷയം; ടിവികെ അധ്യക്ഷൻ പരന്തൂരിലേക്ക്

Published : Jan 12, 2025, 07:54 AM IST
ആദ്യമായി നേരിട്ടൊരു സമരമേഖലയിലേക്ക് വിജയ്, 13 ഗ്രാമങ്ങളിലെ 4570 ഏക്കർ വിഷയം; ടിവികെ അധ്യക്ഷൻ പരന്തൂരിലേക്ക്

Synopsis

പാർട്ടി രൂപീകരണത്തിന് ശേഷം വിജയ് നേരിട്ട് ഒരു സമരമേഖലയിൽ എത്തുന്നത് ആദ്യമായാണ്

ചെന്നൈ: വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ പ്രതിഷേധം
നടക്കുന്ന പരന്തൂർ സന്ദർശിക്കാൻ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായി വിജയ്. കാഞ്ചീപുരം ജില്ലയിലെ പദ്ധതി പ്രദേശത്ത് ഈ മാസം 19നോ ഇരുപതിനോ വിജയ് സന്ദർശനം നടത്തും. സന്ദർശനത്തിന് അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് ടിവികെ കത്ത് നൽകിയിട്ടുണ്ട്. 

13 ഗ്രാമങ്ങളിലെ 4570 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. പാർട്ടി രൂപീകരണത്തിന്
ശേഷം വിജയ് നേരിട്ട് ഒരു സമരമേഖലയിൽ എത്തുന്നത് ആദ്യമായാണ്. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിൽ വിജയ് കൂടുതല്‍ ഇടപെടലുകൾ നടത്തി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച്  തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം നൽകിയിരുന്നു. 

തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ. രാജ്‌ഭവനിൽ എത്തി ഗവർണർ ആർ എൻ രവിയെ കണ്ട ശേഷം വിജയ് മടങ്ങി. ടിവികെ ട്രഷറർ വെങ്കിട്ടരാമനും ഒപ്പമുണ്ടായിരുന്നു.

അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പടയിൽ വിജയ് കത്തെഴുതുകയും ചെയ്തിരുന്നു. 'തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്' എന്ന് ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ്  കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു.

"നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ (വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ) ഞാൻ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരിൽ നിന്നാണ് ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനവുമില്ല"- എന്നും വിജയ് കത്തിൽ കുറിച്ചു.

ചെക്പോസ്റ്റുകളിൽ നോട്ടീസ് പതിക്കാൻ തമിഴ്നാട്, കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കളക്ടർ

ഇന്ത്യയിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ കണക്ക്; കേരളത്തിൽ നിന്ന് 4 ശതമാനം മാത്രമെന്ന് മന്ത്രി

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; 9-9-0-0-0, ഈ നമ്പർ സ്വപ്നത്തിൽ കണ്ടു; പിന്നെ നടന്നത് ആർക്കും വിശ്വസിക്കാനാവില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും