സോൻമാർ​ഗ് തുരങ്കപാത സന്ദർശിച്ച് ഒമർ അബ്ദുള്ള; ചിത്രങ്ങളും വീഡിയോകളും ഇഷ്ടപ്പെട്ടെന്ന് മോദി

Published : Jan 11, 2025, 10:58 PM IST
സോൻമാർ​ഗ് തുരങ്കപാത സന്ദർശിച്ച് ഒമർ അബ്ദുള്ള; ചിത്രങ്ങളും വീഡിയോകളും ഇഷ്ടപ്പെട്ടെന്ന് മോദി

Synopsis

ജനുവരി 13ന് ജമ്മു കാശ്മീർ സന്ദർശിക്കുന്ന പ്രധാനമന്ത്രി രാവിലെ 11:45 ഓടെ സോൻമാർഗ് തുരങ്ക പാത  ഉദ്ഘാടനം ചെയ്യും.

ദില്ലി: തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള തൻ്റെ സന്ദർശനത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോൻമാർഗ് തുരങ്ക പദ്ധതിയുടെ തയ്യാറെടുപ്പിനെക്കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സിൽ (മുമ്പ് ട്വിറ്റ‍ർ) പങ്കുവെച്ച പോസ്റ്റിനുള്ള പ്രതികരണമായാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വിനോദസഞ്ചാരത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന നേട്ടങ്ങൾ ശരിയായ രീതിയിലാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും ആകാശ ചിത്രങ്ങളും വീഡിയോകളും ഇഷ്ടപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം, ജനുവരി 13നാണ് പ്രധാനമന്ത്രി ജമ്മു കാശ്മീർ സന്ദർശിക്കുക. രാവിലെ 11:45 ഓടെ സോൻമാർഗ് തുരങ്ക പാത അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള സോൻമാർഗ് തുരങ്കപാത പദ്ധതി 2,700 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. സോൻമാർഗ് പ്രധാന തുരങ്കം, ബഹിർഗമനപാത, അപ്രോച്ച് റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിർദിഷ്ട പാത, ശ്രീനഗറിനും സോനാമാർഗിനുമിടയിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ ലേയിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുകയും, മണ്ണിടിച്ചിൽ, ഹിമപാത മാർഗങ്ങൾ എന്നിവ ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായി നിർണായകമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യും. സോൻമാർഗിനെ വർഷം മുഴുവനുമുള്ള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത് ശൈത്യകാല വിനോദസഞ്ചാരം, സാഹസിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗങ്ങൾ എന്നിവ വർധിപ്പിക്കുകയും മേഖലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

2028 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള സോജില തുരങ്ക പദ്ധതിയോടൊപ്പം ഇത് ദേശീയ പാത -1 ൽ ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ തടസ്സമില്ലാത്ത ഗതാഗത ബന്ധം ഉറപ്പാക്കുകയും ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയ്ക്കുകയും വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർധിപ്പിക്കുകയും ചെയ്യും. ഇത് ജമ്മു-കശ്മീരിലും ലഡാക്കിലും ഉടനീളം പ്രതിരോധ നീക്കം വർദ്ധിപ്പിക്കുകയും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഈ എഞ്ചിനീയറിംഗ് നേട്ടത്തിന് നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ സൂക്ഷ്മമായി ജോലി ചെയ്ത നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.

READ MORE: റെയിൽവേ സ്റ്റേഷനിൽ പണി നടക്കുന്ന കെട്ടിടത്തിന്റെ സീലിം​ഗ് തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്, സംഭവം യുപിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും