
ദില്ലി: ശ്രീനഗറിലെ ഗന്ദേർബൽ ജില്ലയിൽ നാട്ടിലിറങ്ങിയ പുലിയെ വെറും വടികൊണ്ട് കീഴടക്കി കൂട്ടിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ബുധനാഴ്ച ഫത്തേപോറ ഗ്രാമത്തിലാണ് പുലി ഇറങ്ങിയത്. ഭീതി പരത്തിയ പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പിനെ രണ്ട് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. കൈയിൽ മുൻകരുതലുകളോ ആയുധമോ ഒന്നും ഉണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ ഇവർ വന്ന സമയം പുലി ഇവർക്ക് മുന്നിൽപ്പെട്ടു.
Read More.... മൂന്നാനക്കുഴിയിൽ വീണത് 2 വയസ്സുള്ള പെണ്‍കടുവ, കാലിന് പരിക്ക്, തള്ളക്കടുവ സമീപത്തുണ്ടാവാൻ സാധ്യത
തുടർന്ന് പുലിയെ പിടിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. രണ്ട് പേരുടെയും കൈയിൽ രണ്ട് വടിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെ പുലി ഒരുദ്യോഗസ്ഥന്റെ നേർക്ക് ചീറിയടുത്തു. ഇതോടെ മൽപ്പിടുത്തമായി. പുലി ഇയാളുടെ കൈയിൽ കടിച്ചെങ്കിലും പിടി വിട്ടില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും നാട്ടുകാരും വടികൊണ്ട് പുലിയെ കീഴടക്കി കയറുകൊണ്ട് ബന്ധിച്ച് കൂട്ടിലാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥനും മൂന്ന് പ്രദേശവാസികൾക്കും പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗത്തിനും നിരാസ പരിക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam