എഐഎഡിഎംകെ മുൻനേതാവ് സി വിജയഭാസ്കർ ടിവികെയിലേക്ക്; നാളെ അം​ഗത്വമെടുക്കും; ​ഗുരുതര അഴിമതി ആരോപണം നേരിടുന്നതിനിടെ ടിവികെ പ്രവേശം

Published : Jul 01, 2026, 03:12 PM IST
TVK membership

Synopsis

വിജയ്യുടെ സാന്നിദ്ധ്യത്തിൽ മാത്രമേ താൻ പാർട്ടി അം​ഗത്വം എടുക്കൂ എന്ന് വിജയ് ഭാസ്കർ ശാഠ്യം പിടിച്ചതാണ് അം​ഗത്വം വൈകാൻ കാരണം. എന്നാൽ അം​ഗത്വം എടുത്തതിന് ശേഷം വിജയ് ഭാസ്കറുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ചെന്നൈ: എംഎൽഎ സ്ഥാനം രാജിവെച്ച എഐഎഡിഎംകെ മുൻനേതാവ് സി വിജയഭാസ്കർ ടിവികെയിലേക്ക്. നാളെ രാവിലെ ടിവികെയിൽ അം​ഗത്വമെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ​ഗുരുതര അഴിമതി ആരോപണം നേരിടുന്ന ആളാണ് വിജയ് ഭാസ്കർ. ഇതിനിടെയാണ് ടിവികെ പ്രവേശമെന്ന വാർത്തകൾ പുറത്തുവരുന്നത്. എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് ഏറ്റവും വലിയ അഴിമതിക്കാരനായ മന്ത്രിയെന്ന് സഹപ്രവർത്തകർ തന്നെ വിശേഷിപ്പിച്ചതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത മുൻ ആരോ​ഗ്യമന്ത്രി സി വിജയഭാസ്കറാണ് ടിവികെയിൽ അം​ഗത്വമെടുക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചകൾ നടന്നു വരികയായിരുന്നു, വിജയ്യുടെ സാന്നിദ്ധ്യത്തിൽ മാത്രമേ താൻ പാർട്ടി അം​ഗത്വം എടുക്കൂ എന്ന് വിജയ് ഭാസ്കർ ശാഠ്യം പിടിച്ചതാണ് അം​ഗത്വം വൈകാൻ കാരണം. എന്നാൽ അം​ഗത്വം എടുത്തതിന് ശേഷം വിജയ് ഭാസ്കറുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

സി വിജയഭാസ്കർ ആരോ​ഗ്യമന്ത്രിയായിരിക്കേ അനധികൃതമായി ​ഗുഡ്ക ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 90 കോടിയോളം രൂപ ​ഗുഡ്ക നിർമാതാക്കളിൽ നിന്നും അനധികൃത ഖനനം ചെയ്യുന്ന കമ്പനികളിൽ നിന്നും വാങ്ങിയെന്നും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുണ്ടായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലും ഇദ്ദേഹം പ്രതിയായിരുന്നു. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി ഫയൽ ഇപ്പോഴും തമിഴ്നാട് ലോക്ഭവനിലുണ്ട്. സ്വാധീനിക്കാൻ വോട്ടർമാർക്ക് 4000 രൂപ വീതം നൽകിയെന്നും കണ്ടെത്തലുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

25 കാരനായ സുഭാഷ് അമ്പലത്തിൽ താല്‍ക്കാലിക പൂജാരി, പക്ഷേ നടന്ന സംഭവങ്ങൾക്കൊന്നും ക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്ന് അധികൃത‍ർ; സംഭവം ഇങ്ങനെ
ബംബിളിലൂടെ പരിചയപ്പെട്ടു, യുവാവിനൊപ്പം അപ്പാർട്ട്മെന്‍റിൽ ഡേറ്റിന് പോയി, വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന വീഡിയോ കണ്ട് യുവതി ഞെട്ടി; പൊലീസിൽ പരാതി