ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് 30 ലക്ഷത്തിന്‍റെ മയക്കുമരുന്ന് കടത്താൻ ശ്രമം, മുൻ എയർ ഹോസ്റ്റസ് അറസ്റ്റിൽ

Published : Aug 25, 2026, 11:21 AM IST
former air hostess arrested with drugs worth rs 30 lakh in gujarat

Synopsis

ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബൈയിലേക്ക് 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ

ഡൽഹി: ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബൈയിലേക്ക് 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ. അന്വേഷണത്തിൽ ഇവർക്ക് മുൻപും മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി ദീർഘകാല ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വഡോദരയിൽ നിന്ന് മുംബൈയിലേക്ക് കാറിൽ വൻതോതിൽ മെഫെഡ്രോൺ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൂറത്ത് ക്രൈംബ്രാഞ്ചാണ് തിങ്കളാഴ്ച ഈ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേയിലെ ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് സംശയാസ്പദമായ കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

മുൻ മലേഷ്യൻ എയർലൈൻസ് എയർ ഹോസ്റ്റസായ മാൻസി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിൽ നിന്ന് 977 ഗ്രാം മയക്കുമരുന്നും, നിരവധി മൊബൈൽ ഫോണുകളും, മയക്കുമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെയ്നറുകളും പോലീസ് പിടിച്ചെടുത്തു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

മുംബൈയിലെ സാന്‍റാക്രൂസ് സ്വദേശികളായ ഇരുവരും വർഷങ്ങളായി പരിചയക്കാരാണ്. മുംബൈയിൽ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് ഇവർ വഡോദരയിലെത്തിയത്. വഡോദര റെയിൽവേ സ്റ്റേഷന് സമീപം വെച്ച് അപരിചിതയായ ഒരു സ്ത്രീയിൽ നിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നും, ഇത് മുംബൈയിലെത്തിച്ച് 5 മുതൽ 10 ഗ്രാം വരെയുള്ള ചെറിയ പായ്ക്കറ്റുകളാക്കി ആവശ്യക്കാർക്ക് വിൽക്കാനായിരുന്നു പദ്ധതിയെന്നും ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

മലേഷ്യൻ എയർലൈൻസിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന മാൻസി സയ്യിദ് 2015 മുതൽ മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 2021-ൽ മധ്യപ്രദേശിലെ ഇന്ദോറിൽ വെച്ച് 100 ഗ്രാം മയക്കുമരുന്നുമായി ഇവർ പിടിയിലാവുകയും നാല് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് മധ്യപ്രദേശിലെ മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധവും, ഇവർക്ക് വഡോദരയിൽ വെച്ച് മയക്കുമരുന്ന് നൽകിയ അപരിചിതയായ സ്ത്രീയെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല, യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹർജി തള്ളി
തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം, ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി