ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയത്
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയത്. പ്രദീപ് (ദീപു) 2024-ലാണ് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. ടെക്സസ് സർവകലാശാലയിലെ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയായിരുന്നു. ഓഗസ്റ്റ് 21-നാണ് പ്രദീപ് മരണപ്പെട്ട വിവര പുറത്തുവരുന്നത്. കഴിഞ്ഞ നാല് മാസത്തോളമായി ജോലി ലഭിക്കാത്തതിനെ തുടർന്ന് പ്രദീപ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.
കുട്ടിക്കാലം മുതൽ തന്നെ പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കഠിനാധ്വാനത്തിലൂടെയും ഫിറ്റ്നസിലൂടെയും മുന്നേറിയ വ്യക്തിയായിരുന്നു പ്രദീപെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്‌കാരച്ചടങ്ങുകൾക്കുമായി പ്രദീപിന്‍റെ കസിൻ ദീപ്തി ഗോഫണ്ട്മീ (GoFundMe)വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ 35,000 ഡോളറിൽ ചൊവ്വാഴ്ച രാവിലെയോടെ തന്നെ ലഭിച്ചിട്ടുണ്ട്. ബാക്കി തുക പ്രദീപിന്‍റെ മാതാപിതാക്കളെ സഹായിക്കാൻ ഉപയോഗിക്കും.


