പ്രതിരോധ മന്ത്രാലയത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ വൈമാനികന്‍

By Web TeamFirst Published Jul 18, 2019, 1:10 PM IST
Highlights

74-കാരനായ പ്രസാദ് തിങ്കളാഴ്ചയാണ് നേരിട്ടെത്തി പണം കൈമാറിയത്.

ദില്ലി: പ്രതിരോധ മന്ത്രാലയത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍. ഇന്ത്യന്‍ വൈമാനികനായിരുന്ന സിബിആര്‍ പ്രസാദാണ് 1.08 കോടിയുടെ ചെക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് കൈമാറിയത്. 

74-കാരനായ പ്രസാദ് തിങ്കളാഴ്ചയാണ് നേരിട്ടെത്തി പണം കൈമാറിയത്. വ്യോമസേനയില്‍ നിന്നും പിരിഞ്ഞതിന് ശേഷം കോഴി ഫാം നടത്തുകയായിരുന്നു അദ്ദേഹമെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 'കുടുംബത്തിനോടുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ബാക്കിയുള്ള പണം എനിക്ക് സമ്പാദ്യം സമ്മാനിച്ച വ്യോമസേനയ്ക്ക് തിരികെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു'- പ്രസാദ് പറഞ്ഞു. 

ഒമ്പത് വര്‍ഷങ്ങളാണ് പ്രസാദ് ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചത്. ഇന്ത്യന്‍ റെയില്‍വേയില്‍ മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോള്‍ വ്യോമസേനയില്‍ നിന്നും രാജി വെച്ചു. എന്നാല്‍  നിര്‍ഭാഗ്യവശാല്‍ റെയില്‍വേയിലെ ജോലി ലഭിച്ചില്ല. തുടര്‍ന്ന് കോഴിഫാം തുടങ്ങി വിജയിപ്പിക്കുകയായിരുന്നു. വ്യോമസേനയ്ക്ക് പണം നല്‍കാനുള്ള തീരുമാനത്തിന് കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നെന്നും സിബിആര്‍ പ്രസാദ് പറഞ്ഞു. 

click me!