
പോര്‍ട്ട് ബ്ലെയര്‍: ആൻഡമാൻ നിക്കോബാർ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദര്‍ നരെയ്നെ സസ്‌പെൻഡ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി. കൂട്ടബലാത്സംഗ കേസിൽ നേരത്തെ ഉദ്യോഗസ്ഥനെ പൊലീസ് പ്രതി ചേർത്തിരുന്നു. നിലവിൽ ദില്ലി ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡി ആണ് ജിതേന്ദര്‍ നരെയ്ൻ. ചീഫ് സെക്രട്ടറി ആയിരിക്കെ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പോർട്ട് ബ്ലെയറിലെ ഔദ്യോഗിക വസതിയിൽവെച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ആൻഡമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർ എൽ ഋഷിയും കേസിൽ പ്രതിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടി.