
ഹൈദരാബാദ്: ആന്ധ്ര മുൻമുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് ഗവർണറുമായിരുന്ന കെ റോസയ്യ (88) (Konijeti Rosaiah) അന്തരിച്ചു. ഹൈദരാബാദിൽ (Hyderabad) പുലർച്ചെയായിരുന്നു അന്ത്യം. 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.
വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബർ മുതൽ 2010 നവംബർ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. ആന്ധ്രാ നിയമസഭയിലേ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു അദ്ദേഹം. 1998ൽ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
1933 ജൂലൈ നാലിന് ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam