മുൻ ബെംഗളൂരു കമ്മീഷണറും ആം ആദ്മി നേതാവുമായ ഭാസ്കര്‍ റാവു ബിജെപിയിൽ ചേര്‍ന്നു

Published : Mar 01, 2023, 02:44 PM IST
മുൻ ബെംഗളൂരു കമ്മീഷണറും ആം ആദ്മി നേതാവുമായ ഭാസ്കര്‍ റാവു ബിജെപിയിൽ ചേര്‍ന്നു

Synopsis

തമിഴ് നാട് ബിജെപി അധ്യക്ഷനും കർണാടക തെരഞ്ഞെടുപ്പിന്‍റെ സഹചുമതലയുമുള്ള അണ്ണാ മലൈയുമായി ഭാസ്കർ റാവു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു

ബെംഗളുരു: ബെംഗളുരു മുൻ സിറ്റി പൊലീസ് കമ്മീഷണറും ആം ആദ്മി പാർട്ടി അംഗവുമായിരുന്ന ഭാസ്കർ റാവു ബിജെപിയിൽ ചേർന്നു. ബെംഗളുരു മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്ത് വച്ച് ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കുമാർ കട്ടീലിൽ നിന്നാണ് ഭാസ്കർ റാവു അംഗത്വം സ്വീകരിച്ചത്. ചൊവ്വാഴ്ച തമിഴ് നാട് ബിജെപി അധ്യക്ഷനും കർണാടക തെരഞ്ഞെടുപ്പിന്‍റെ സഹചുമതലയുമുള്ള അണ്ണാ മലൈയുമായി ഭാസ്കർ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സർവീസിൽ നിന്ന് രാജി വച്ച് ഭാസ്കർ റാവു ആം ആദ്മി പാർട്ടിയിലെത്തിയത്. കഴിഞ്ഞ മാസമാണ് ആപ് ഭാസ്കർ റാവുവിനെ പ്രകടനപത്രിക തയ്യാറാക്കാനുള്ള സമിതിയുടെ ചെയർമാനായി നിയമിച്ചത്. ആം ആദ്മി പാർട്ടിക്ക് ദക്ഷിണേന്ത്യയിൽ ഒന്നും ചെയ്യാനില്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിൽ താൻ വിശ്വസിക്കുന്നുവെന്നും പാർട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് ഭാസ്കർ റാവു പറഞ്ഞു.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം