'സർക്കാർ ജീവനക്കാർ 'ആപ്പി'നുവേണ്ടി ജോലി ചെയ്യണം': കെജ്രിവാളിനെതിരെ പരാതിയുമായി മുന്‍ ബ്യൂറോക്രാറ്റുകള്‍

By Web TeamFirst Published Sep 16, 2022, 10:26 AM IST
Highlights

അരവിന്ദ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. എഎപി നേതാവ് കെജ്രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശം നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ പറയുന്നത്.

ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മുന്‍ ബ്യൂറോക്രാറ്റുകള്‍. എഎപി നേതാവ് കെജ്രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശം നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ ഇവര്‍ പറയുന്നത്. ഗുജറാത്തിലെ രാജ് കോട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാർ ജീവനക്കാരടക്കുള്ള പൊതു സേവകരോട് ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. വാർത്താ സമ്മേളനത്തിന്റെ വീഡിയോയിൽ ഇത് വ്യക്തമാകുന്നുവെന്നും കത്തിൽ മുന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കെജ്രിവാൾ ഗുജറാത്തിലെ പൊതുസേകരെല്ലാം ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യണമെന്ന് പ്രേരിപ്പിക്കുകയും  ആഹ്വാനം ചെയ്യുകയുമുണ്ടായി. പോലീസുകാർ, ഹോം ഗാർഡുകൾ, അംഗൻവാടി പ്രവർത്തകർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവർമാർ കണ്ടക്ടർമാർ, പോളിംഗ് ബൂത്ത് ഓഫീസർമാർ എന്നിവരടക്കം എല്ലവാരും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ എഎപിയെ സഹായിക്കാൻ വേണ്ടി ജോലി ചെയ്യണം എന്നാണ് കെജ്രിവാൾ ആഹ്വാനം ചെയ്തത്.

ഇത് പൊതുസേവകരെ രാഷ്ട്രീയവൽക്കരിക്കാനുള്ള എഎപിയുടെ നഗ്നമായ ശ്രമങ്ങളാണ്. കത്തില്‍ മുന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അപലപിക്കുന്നു.  സർക്കാർ ഉദ്യോഗസ്ഥർ പക്ഷപാതരഹിതരായിരിക്കാനും ജനത്തിന് സേവനം നൽകുകയുമാണ് വേണ്ടത്.അവരെ  എഎപിക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്, പൊതു സേവന പെരുമാറ്റ ചട്ടം ലംഘിക്കാൻ പ്രേരിപ്പിക്കുന്നതിന് തുല്യമാണ്

Read more: ടാറ്റയുടെ ചിറകിൽ, വ്യോമഗതാഗതത്തിന്റെ സിംഹഭാഗം പിടിക്കാൻ എയർ ഇന്ത്യ

സിവിൽ ഉദ്യോഗസ്ഥർ പെരുമാറ്റച്ചട്ടത്തിന് വിധേയരാണെന്ന കാര്യം കെജ്രിവാൾ അവഗണിക്കുന്നു.  പൊതുപ്രവർത്തകർ ജീവനക്കാരായി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണിവിടെ. പൊതു സേവകർക്ക് രാഷ്ട്രീയ പാർട്ടികളോട് യാതൊരു വിധേയത്വവും ഇല്ല. ജനങ്ങൾക്ക് വേണ്ടി സർക്കാറിന്റെ ഭാഗമായി പ്രവർത്തിക്കുക എന്നതാണ് അവരുടെ ഉത്തരവാദിത്തം.   ആം ആദ്മി പാർട്ടിയുടെ കൺവീനറിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നുമാണ് ഇത്തരം പ്രേരണാപരമായ അഭിപ്രായങ്ങൾ വരുന്നത്. ഇത് മന്ത്രി സ്ഥാനങ്ങളിലുള്ളവരിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ കാരണമാകുമെന്നും കത്തിൽ സര്‍ക്കാര്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

click me!