
ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ൽ കർണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. 2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.
കർണാടകയിൽ നിന്നുള്ള ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, എൽ ഹനുമന്തയ്യ (കോൺഗ്രസ്), രാജീവ് ചന്ദ്രശേഖർ (ബിജെപി) എന്നിവരുടെ കാലാവധി ഏപ്രിൽ 2, 2024 ന് അവസാനിക്കും. നസീർ ഹുസൈന് കോൺഗ്രസ് രണ്ടാമൂഴം നൽകിയേക്കും. എഐസിസി വക്താവ് സുപ്രിയ ശ്രീനേതിനും സീറ്റ് നൽകാൻ സാധ്യതയുണ്ട്. മൂന്നാം സീറ്റിൽ സോണിയ മത്സരിക്കും എന്നാണ് സൂചന. രാജ്യസഭയിൽ എത്തിയാൽ സോണിയ ഗാന്ധിക്ക് 10 ജൻപഥ് വസതിയിൽ തന്നെ കഴിയാനാകും. ആരോഗ്യപ്രശ്നങ്ങൾ മൂലവും സോണിയ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുമെന്ന് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Oommen Chandy | Asianet News Live
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam