
ദില്ലി: മുൻ കോൺഗ്രസ് എംപിയും, സിഖ് വിരുദ്ധ കലാപ കേസിലെ പ്രതിയുമായ സജ്ജൻ കുമാർ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് സഫ്ദർ ജംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതത്. ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നടന്ന സിഖ് കൂട്ടക്കൊലയിലെ പങ്ക് തെളിഞ്ഞതോടെ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. 2 കേസുകളിൽ അടുത്തിടെ കുറ്റവിമുക്തനാക്കിയെങ്കിലും ശേഷിക്കുന്ന കേസിൽ തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. 1980ലും, 91ലും, 2004ലും ലോക് സഭാംഗമായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ പാർട്ടി അംഗത്വം ഉപേക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam