
ഭോപ്പാൽ: ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളിനെയാണ് സ്വന്തം വസതിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ, രണ്ട് ദിവസം മുൻപ് ഇദ്ദേഹത്തിന്‍റെ വീട്ടിൽ ജോലിക്ക് ചേർന്നയാളെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സൂരജ് നഗറിൽ രതിബാഡ് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള വസതിയിലാണ് ഭാര്യയ്ക്കൊപ്പം രാകേഷ് അഗർവാൾ താമസിച്ചിരുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
കഴുത്തറുത്ത നിലയിലാണ് രാകേഷ് അഗർവാളിന്‍റെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് മാത്രം ജോലിയിൽ പ്രവേശിച്ച വീട്ടുജോലിക്കാരനെ സംഭവം നടന്നതിന് പിന്നാലെ കാണാതായിട്ടുണ്ട്. ഇയാളാണ് കേസിൽ പ്രാഥമിക അന്വേഷണത്തിലെ പ്രധാന സംശയിക്കപ്പെടുന്നയാൾ. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. വീട്ടുജോലിക്കാരനിലേക്കെത്താൻ ഇത് സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയത് അതോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam