സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് തിരിച്ചടി

Published : Aug 05, 2022, 03:53 PM ISTUpdated : Aug 05, 2022, 04:23 PM IST
സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് തിരിച്ചടി

Synopsis

 സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് തിരിച്ചടി. സഹകരണ രജിസ്ട്രാർ വിളിച്ചു ചേർക്കുന്ന  ജനറൽബോഡി യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

ദില്ലി: സഹകരണക്കേസിൽ ആറന്മുള മുൻ എം എൽ എ ശിവദാസൻ നായർക്ക് തിരിച്ചടി. സഹകരണ രജിസ്ട്രാർ വിളിച്ചു ചേർക്കുന്ന  ജനറൽബോഡി യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെയായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ. ശിവദാസൻ നായർ സുപ്രീം കോടതിയെ സമീപിച്ചത്. 

സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയും സുപ്രിംകോടതി ശരിവെച്ചു.  ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലും  അവിശ്വാസം പാസായതിലും ഇടപെടാനില്ലെന്നും  ശിവദാസൻ നായർ ഉൾപ്പെടെയുള്ളവർക്ക് വരുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. 

Read more:  നാലാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് മകളെ അമ്മ എറിഞ്ഞുകൊന്നു, ദാരുണ സംഭവം ബെംഗളൂരുവിൽ

കേരള സഹകരണ സൊസൈറ്റി നിയമ പ്രകാരം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ടെങ്കിലും യോഗത്തിൽ   സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സംബന്ധിച്ച് മാത്രം ചർച്ച നടത്താനാകൂവെന്നാണ് ഹർജിക്കാർ വാദിച്ചത്. മാത്രമല്ല ആവിശ്വാസം പ്രമേയം അവതരിപ്പിച്ച നടപടി റദ്ദാക്കണമെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പി എൻ രവീന്ദ്രൻ, അഭിഭാഷകൻ പി എസ് സുധീർ എന്നിവർ വാദിച്ചു. 

Read more: മഴയിൽ ചെരുപ്പ് പോയി, ഒട്ടിപ്പുള്ള ചെരുപ്പുവേണമെന്ന് എട്ടുവയസുകാരൻ, വാങ്ങി നൽകി വിഡി സതീശൻ

സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി നേരത്ത കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ നടപടിയിൽ അപാകതയില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതിയും വിധിച്ചത്.  യുഡിഎഫ് ഭരണസമിതിക്കെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.  എന്നാൽ അവിശ്വാസം പാസായതോടെ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ സർക്കാർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം ഏർപ്പെടുത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം