
ദില്ലി: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതി. എന്‍ഡിടിവിയിലെ മുന്‍ മാധ്യമ പ്രവര്‍ത്തക നിധി റസ്ദാനാണ് പോലീസില്‍ പരാതി നല്‍കിയത്. ജേര്‍ണ്ണലിസം ഡിപ്പാര്‍ട്ട്മെന്‍റില്‍ അസോസിയേറ്റ് പ്രൊഫസറാക്കാമെന്ന വാഗ്ദാനം വിശ്വസിച്ച് എന്‍ഡിടിവിയില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ നിധി റസ്ദാന്‍ രാജി വച്ചിരുന്നു. ഈ മാസം ജോലിക്ക് കയറാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസിലാകുന്നത്.
ജോലിക്കുള്ള വ്യാജ ഓഫര്‍ ലെറ്റര്‍ കിട്ടിയതിനെ തുടര്‍ന്ന് തന്‍റെ വ്യക്തിഗത വിവരങ്ങളും ഇ മെയില്‍ വിശദാംശങ്ങളും കൈമാറിയെന്നും അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും നിധി റിസ്ദാന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് നിധി റസ്ദാന്‍ പറഞ്ഞു. തട്ടിപ്പിനിരയായ വിവരം ട്വിറ്ററിലൂടെയാണ് നിധി റിസ്ദാന്‍ അറിയിച്ചത്.
ഹാർവാർഡ് സർവ്വകലാശാലയിൽ ജേർണലിസം അധ്യാപികയായി ജോലിയ്ക്ക് ചേരുകയാണെന്ന് കഴിഞ്ഞ വർഷം ജൂണിലാണ് നിധി ട്വീറ്റ് ചെയ്തത്. ഇക്കാര്യത്തിൽ കൂടുതലൊന്നും സോഷ്യൽ മീഡിയയിൽ ഇനി പങ്കുവെക്കില്ലെന്നും നിധി ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam