
ഗോണ്ട: ഉത്തർ പ്രദേശിൽ ദളിത് യുവാവിനെ വെടിവച്ചുകൊന്ന് മുൻ സൈനികൻ. ഉത്തർ പ്രദേശിലെ ഗോണ്ടയിലെ ഉമ്റി ബീഗംഗഞ്ചിൽ തിങ്കളാഴ്ചയാണ് സംഭവം. രമേഷ് ഭാരതി എന്ന 46കാരനാണ് കൊല്ലപ്പെട്ടത്. എസ് സി വിഭാഗത്തിലുള്ള യുവാവുമായി മുൻ സൈനികനായ അരുൺ സിംഗിന് വസ്തു തർക്കം നിലനിന്നിരുന്നു. ഇതിനെ ചൊല്ലിയ തർക്കത്തിനിടയിൽ തിങ്കളാഴ്ച വൈകുന്നേരം ഗ്രാമത്തിലെ പാർഖി ദുബേയ് സമീപത്ത് വച്ച് അരുൺ സിംഗ് രമേഷിനെ തടഞ്ഞു വയ്ക്കുകയായിരുന്നു. സ്ഥലത്തേ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ ക്ലോസ് റേഞ്ചിൽ വച്ച് അരുൺ സിംഗ് വെടി വയ്ക്കുകയായിരുന്നു.
സംഭവത്തേക്കുറിച്ച് വിവരം ലഭിച്ച് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും രമേഷ് ഭാരതി മരിച്ചിരുന്നു. ഫോറൻസിക് സംഘം മേഖലയിലെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. രമേഷിന്റെ മകന്റെ പരാതിയിൽ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടാനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തിൽ 12ാം ക്ലാസ് വിദ്യാർത്ഥിയെ ഗോരക്ഷാ പ്രവർത്തകർ ഹരിയാനയിൽ വെടിവച്ചുകൊന്നു. ഹരിയാനയിലെ ഗന്ധപുരിയിലാണ് കൊലപാതകം നടന്നത്. ആര്യൻ മിശ്രയെന്ന പ്ലസ് ടു വിദ്യാർത്ഥിയെ 30 കിലോമീറ്ററോളം തുരത്തിയ ശേഷമാണ് വെടിവച്ച് വീഴ്ത്തിയത്. ദില്ലി ആഗ്ര ദേശീയ പാതയിലാണ് സംഭവം. കാറുകളിലെത്തി കാലികളെ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam