കുളിമുറിയിൽ തെന്നിവീണു, കെസിആറിന് ഇടുപ്പെല്ലിന് പരിക്ക്  

Published : Dec 08, 2023, 02:13 PM IST
കുളിമുറിയിൽ തെന്നിവീണു, കെസിആറിന് ഇടുപ്പെല്ലിന് പരിക്ക്  

Synopsis

കെസിആറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും, എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസം പരിപൂർണ വിശ്രമം ആവശ്യമാണന്നും ഡോക്ടർമാർ അറിയിച്ചു

ഹൈദരാബാദ് : തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് വീണ് ഇടുപ്പെല്ലിന് പരിക്ക്. സ്വന്തം നാടായ മേദക്കിലെ എർറ വല്ലിയിലുള്ള വീട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് ശുചിമുറിയിൽ വീണ് കെസിആറിന് പരിക്കേറ്റത്. അർദ്ധരാത്രി തന്നെ കെസിആറിനെ ഹൈദരാബാദിലെ സോമാജിഗുഡയിലുള്ള യശോദ ആശുപത്രിയിൽ എത്തിച്ചു. ഇടുപ്പെല്ലിന്‍റെ ഇടത് ഭാഗത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും, ഈ ഭാഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. നിലവിൽ കെസിആറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും, എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസം പരിപൂർണ വിശ്രമം ആവശ്യമാണന്നും ഡോക്ടർമാർ അറിയിച്ചു. മക്കളായ കെടി രാമറാവുവും കെ കവിതയും ആശുപത്രിയിലുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം മേദകിലെ വീട്ടിലായിരുന്ന റാവു തുടർച്ചയായി രണ്ട് ദിവസം ജനങ്ങളെ കാണുകയും പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്ത് വരികയായിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ