'വിജയ് ഉണരുന്നത് 11 മണിക്ക്, ടിവികെ ഓഫീസിൽ വരുന്നത് അത്യപൂർവം, രാഷ്ട്രീയത്തെ ​ഗൗരവമായി കാണുന്നില്ല': വിജയ്‍ക്കെതിരെ തുറന്നടിച്ച് രഞ്ജന നാച്ചിയാർ

Published : Mar 22, 2026, 12:29 PM IST
vijay ranjana nzchiyar

Synopsis

യുവ ആരാധകരെ ഓർത്ത് തനിക്ക്‌ ആശങ്കയുണ്ട്. യുവാക്കൾ വിജയ്‍യെ അന്ധമായി വിശ്വസിക്കുന്നുണ്ടെന്നും അവർ നിരാശരാകുമെന്ന് താൻ ഭയപ്പെടുന്നു എന്നും രഞജന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ തുറന്നടിച്ച് നടിയും ടിവികെ മുൻ നേതാവുമായ രഞ്ജിന നാച്ചിയാർ. വിജയ്ക്ക് നേതൃ​ഗുണം ഇല്ലെന്നും രാഷ്ട്രീയത്തെ ​ഗൗരവമായി കാണുന്നില്ലെന്നും രഞ്ജന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിവികെ വിടാൻ കാരണം വിജയ്‍യുടെ നിസ്സംഗതയാണെന്നും വിജയ്ക്ക് നേതൃഗുണം ഇല്ലെന്നും രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തിയ രഞ്ജന വിജയ് എഴുന്നേൽക്കുന്നത് 11 മണിക്കാണെന്നും കൂട്ടിച്ചേർത്തു. 7 മണിക്കൂർ പോലും പാർട്ടികാര്യങ്ങളിൽ ശ്രദ്ധിക്കില്ല. ടിവികെ ഓഫീസിൽ വരുന്നത് അത്യപൂർവമായിട്ടാണ്. നേതാക്കൾക്ക് വിജയ്‍യെ കാണാൻ പറ്റില്ലെന്നും രഞ്ജന നാച്ചിയാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ടോക്സിക് ആയ ആളുകളാണ് വിജയ്ക്ക് ചുറ്റമുള്ളത്. ആളുകളെ മനസിലായിട്ടും വിജയ് അവരെ മാറ്റുന്നില്ലെന്നും രഞ്ജന കുറ്റപ്പെടുത്തി. യുവ ആരാധകരെ ഓർത്ത് തനിക്ക്‌ ആശങ്കയുണ്ട്. യുവാക്കൾ വിജയ്‍യെ അന്ധമായി വിശ്വസിക്കുന്നുണ്ടെന്നും അവർ നിരാശരാകുമെന്ന് താൻ ഭയപ്പെടുന്നു എന്നും രഞജന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മം​ഗളൂരു തുറമുഖത്ത് യുഎസ് കപ്പൽ, 47236 മെട്രിക് ടൺ എൽപിജിയുമായി തീരമണഞ്ഞു, ഇന്ത്യക്ക് ആശ്വാസം
ഇന്ത്യക്ക് രഹസ്യവിവരം നൽകിയത് റഷ്യ, 20 വിദേശികൾ വിഘടനവാദി പരിശീലനത്തിന് എത്തിയെന്ന് എൻഐഎ