കൊറിയൻ ഗായകസംഘം ബിടിഎസിനെ കാണാൻ വീടുവീട്ടിറങ്ങിയ 3 പെൺകുട്ടികളെ കണ്ടെത്തി

Published : Jan 07, 2024, 10:03 AM ISTUpdated : Jan 07, 2024, 10:46 AM IST
കൊറിയൻ ഗായകസംഘം ബിടിഎസിനെ കാണാൻ വീടുവീട്ടിറങ്ങിയ 3 പെൺകുട്ടികളെ കണ്ടെത്തി

Synopsis

വ്യാഴാഴ്ചയാണ് സംഭവം. ബിടിഎസ് സംഘത്തെ കാണാൻ പെൺകുട്ടികൾ നാടുവിടുകയായിരുന്നു. വിശാഖപട്ടണത്ത് എത്തി അവിടെ നിന്ന് കപ്പൽ മാർഗം കൊറിയയിലേക്ക് പോകാനാണ് ഇവർ പദ്ധതിയിട്ടത്. 14,000 രൂപയാണ് കയ്യിലുണ്ടായിരുന്നത്. 

ചെന്നൈ: കൊറിയൻ ​ഗായകസംഘം ബിടിഎസിനെ  കാണാൻ വീടുവീട്ടിറങ്ങിയ 3 പെൺകുട്ടികളെ കണ്ടെത്തി. തമിഴ്നാട് കരൂർ സ്വദേശികളെയാണ് വെല്ലൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. 13 വയസ്സുള്ള പെൺകുട്ടികളാണ് നാടുവിട്ടത്. 

വ്യാഴാഴ്ചയാണ് സംഭവം. ബിടിഎസ് സംഘത്തെ കാണാൻ പെൺകുട്ടികൾ നാടുവിടുകയായിരുന്നു. വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പൽ മാർഗം കൊറിയയിലേക്ക് പോകാനാണ് ഇവർ പദ്ധതിയിട്ടത്. 14,000 രൂപയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. എന്നാൽ കാട്പാടി സ്റ്റേഷനിൽ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോയി. തുടർന്ന് മൂവരും രാത്രി റെയിൽവേ സ്റ്റേഷനിൽ തന്നെ തങ്ങി. ഇത് കണ്ട് സംശയം തോന്നിയ റെയിൽവേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. കൊറിയൻ ​ഗായകസംഘമായ ബിടിഎസിനെ കാണാനാണ് പോകുന്നതെന്ന് പെണ്‍കുട്ടികൾ പറയുകയായിരുന്നു. 

അതേസമയം, പെൺകുട്ടികളെ വെല്ലൂർ ബാലക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കൗൺസലിങ്ങിന് ശേഷം ഇവരെ രക്ഷിതാക്കൾക്കൊപ്പം വിടും. 

'മരിച്ചയാൾ' തിരിച്ചു വന്ന സംഭവം; ആളുമാറി അടക്കിയതാരെ? സമഗ്ര അന്വേഷണത്തിന് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്
പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും, ​ഗർഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിർദേശം