നാലു ലക്ഷം പേര്‍ ജനതാ കര്‍ഫ്യൂ പ്രതിജ്ഞ എടുത്തെന്ന് സര്‍ക്കാര്‍

Published : Mar 22, 2020, 01:40 PM ISTUpdated : Mar 22, 2020, 01:41 PM IST
നാലു ലക്ഷം പേര്‍ ജനതാ കര്‍ഫ്യൂ പ്രതിജ്ഞ എടുത്തെന്ന് സര്‍ക്കാര്‍

Synopsis

പ്രധാനമന്ത്രി  നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍  നാലു ലക്ഷം പേര്‍ പ്രതിജ്ഞ എടുത്തതായി സര്‍ക്കാര്‍ കണക്കുകള്‍.

ദില്ലി കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ നാലുലക്ഷം പേര്‍ പ്രതിജ്ഞ എടുത്തതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. 

mygov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ആളുകള്‍ക്ക് ജനതാ കര്‍ഫ്യൂ പ്രതിജ്ഞ എടുക്കാനാവുക. സ്വമേധയാ നിരീക്ഷണത്തിലാണെന്നും ഇതിലൂടെ ആളുകള്‍ക്ക് പ്രതിജ്ഞയെടുക്കാം. സര്‍ട്ടിഫിക്കറ്റും ലഭിക്കും. നാലുലക്ഷത്തിലേറെ പേര്‍ ഇതിനോടകം തന്നെ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നാണ് കണക്കുകള്‍.

പ്രതിജ്ഞ എടുക്കുന്നവരുടെ പ്രായം, ലിംഗം, സംസ്ഥാനം എന്നിവയും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിജ്ഞ എടുത്തവരില്‍ 71 ശതമാനവും 25 വയസ്സ് മുതല്‍ 45 വയസ്സ് വരെ പ്രായപരിധിയിലുള്ളവരാണ്. ഇവരില്‍ തന്നെ 71.6 ശതമാനവും പുരുഷന്‍മാരാണ്. കൊവിഡ് 19 കൂടുതലായി ബാധിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് പ്രതിജ്ഞ എടുത്തതില്‍ കൂടുതലും. പ്രതിജ്ഞ എടുത്തതില്‍ 30.5 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. 9.8 ശതമാനം പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും.

കേരളത്തിലും ജനതാ കര്‍ഫ്യൂവിനോട് മികച്ച പ്രതികരണമാണുള്ളത്. കടകമ്പോളങ്ങള്‍ അടച്ചു. പൊതുഗതാഗതം നിര്‍ത്തിവെച്ചു. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് ജനതാ കര്‍ഫ്യൂ അവസാനിക്കുക. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'