
ദില്ലി: മേഘാലയയില്‍ നാല് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. സാമുവല്‍ സാംഗ്മ, അടുത്തിടെ എംഎല്‍എ സ്ഥാനം രാജി വെച്ച എച്ച്.എം. ഷാംഗ്പ്ലിയാങ്, ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടിയിലേക്കെത്തിയവരെ സ്വീകരിച്ചത്. പുതിയ നേതാക്കളുടെ വരവ് ബിജെപിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് നദ്ദ പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഇഡിഎ കണ്‍വീനറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2023 മാര്‍ച്ചില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാല് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് എച്ച്.എം. ഷാംഗ്പ്ലിയാങ് ബി.ജെ.പിയിലെത്തിയത്. ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവര്‍ എന്‍പിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായാണ് മൂവരും നേരത്തെ എംഎല്‍എ. സ്ഥാനം രാജിവെച്ചത്.
Read More : കൊല്ലത്ത് എംഡിഎംഎയുമായി നൃത്ത അധ്യാപകൻ പിടിയിൽ; വിദ്യാർഥികള്‍ക്കും ലഹരി നല്‍കി ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam