
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ നാലുപേർക്ക് കൂടി കൊവിിഡ് 19 സ്ഥിരീകരണം. എല്ലാവരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർ. ഇതോടെ സംസ്ഥാനത്തെ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 22 ൽ നിന്നും 26 ആയി. ആകെയുള്ള ഈ കണക്കിൽ 18 പേരും നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
ജില്ലയിലെ കലാധുങ്കി പ്രദേശത്തു നിന്നും സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് വൈറസ് ബാധിച്ചതായി നൈനിറ്റാളിലെ അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രശ്മി പന്ത് സ്ഥിരീകരിച്ചു. നൈനിറ്റാളിൽ നിന്നുള്ള മറ്റൊരു രോഗി മൊറാദാബാദിൽ വച്ചു നടന്ന മതസഭയിൽ പങ്കെടുത്തിരുന്നുവെന്നും നിസാമുദ്ദീനിൽ പോയിട്ടില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളുടെ വീട്ടിലെ അഞ്ച് അംഗങ്ങളയും കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കി. നിസാമുദ്ദീനിൽ നിന്ന് തിരികെ എത്തിയവരേയും അവരുമായി അടുത്തിടപഴകിയവരെും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ആരോഗ്യ സ്ഥിതിയും നിരീക്ഷണത്തിലാണ്. മാത്രമല്ല സമൂഹവ്യാപനം തടയുന്നതിന് വേണ്ടി കർശനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam